ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന് ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും.......
കൊച്ചി: ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുന്ന ലക്ഷ്യത്തോടെ, സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന 'ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്' 2025 ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് നടക്കും.ഡിസംബർ 20-ന് രാവിലെ എറണാകുളം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാസാംസ്കാരിക പ്രതിഭകൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കും.
'സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം' എന്നീ സന്ദേശങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.
അന്താരാഷ്ട്ര മേളകളിൽ അംഗീകാരം നേടിയ ഈ സിനിമകൾ മലയാളികൾക്ക് പ്രിയങ്കരമായ ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്നവയാണ്.അർജൻ്റീനൻ സംവിധായിക ലോറ കസബെയുടെ ‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’ ആണ് ഈ വിഭാഗത്തിലെ മുഖ്യ ആകർഷണം. 2001ൽ അർജൻ്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കൗമാരക്കാരായ മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന കമിങ് ഓഫ് ഏജ് ഹൊറർ ചിത്രമാണിത്. ......
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ അഞ്ച് വനിത സംവിധായകരുടെ ചിത്രങ്ങൾ. മനുഷ്യൻ്റെ ജീവിതാനുഭവങ്ങളെയും ആന്തരിക സംഘർഷങ്ങളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന ഇവ സ്ത്രീ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണാനും അതിജീവനത്തിനായുള്ള പോരാട്ടം, സ്വത്വബോധം എന്നിവയിലേക്കും ക്യാമറ ചലിപ്പിക്കുന്നു. പ്രശസ്ത നടി ക്രിസ്റ്റൺ സ്റ്റുവർട്ട് ആദ്യമായി സംവിധാനം ചെയ്ത ‘ദി ക്രോണോളജി ഓഫ് വാട്ടർ’ എഴുത്തിലൂടെയും നീന്തലിലൂടെയും തൻ്റെ സ്വത്വം കണ്ടെത്താൻ ശ്രമിക്കുന്ന ലിഡിയ യുകാനവിച്ചിൻ്റെ ആത്മകഥ ആസ്പദമാക്കിയുള്ളതാണ്. പ്രണയം, നഷ്ടം, സ്വയം കണ്ടെത്തൽ എന്നിവ താണ്ടി വേദനകളെ കലയാക്കി പരിവർത്തനം ചെയ്യുന്ന സ്ത്രീയുടെ കഥനമാണ് ചിത്രം. ......
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന 'ഖേല്‍ മഹോത്സ'വിന്റെ ഭാഗമായി സംഘടിപ്പിച്ച റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഖത്തറിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്നതായി. ദോഹ കണ്ട ഏറ്റവും വലിയ ചെസ്സ് ടൂർണമെന്റുകളിലൊന്നിനാണ് കഴിഞ്ഞ ദിവസം അബുഹമൂറിലെ അൽ ജസീറ അക്കാദമി വേദിയായത്. ......
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിം ലീഗിന് ആശയപരമായ പൊരുത്തമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി വ്യക്തമാക്കി.......
കെ-റെയിൽ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകൾ നിലച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതുവഴി പദ്ധതി ഉപേക്ഷിക്കുകയാണെന്നു കരുതേണ്ടതില്ലെന്നും കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ......